വീടുകളുടെ ഫോട്ടോ പകർത്തിയ യുവാക്കൾ കസ്​റ്റഡിയിൽ

പത്തനംതിട്ട: ഒാമല്ലൂർ പേഴുംമൂട് ജങ്ഷനിൽ വീടുകളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ യു.പി സ്വദേശികളായ രണ്ട് യുവാക്കൾ കസ്​റ്റഡിയിൽ. വെള്ളിയാഴ്ച ഉച്ചയോടെ പേഴുംമൂട് ജങ്ഷനിൽ ഫോട്ടോയെടുക്കുന്നതിനിടെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി സംസാരിക്കുകയും ഓമല്ലൂർ ക്ഷേത്രം ജങ്ഷൻ മുതലുള്ള വീടുകളുടെ ഫോട്ടോ എടുത്തതായി സമ്മതിക്കുകയും ചെയ്തു. പിടിച്ചയുടൻ അവർ എടുത്ത ഫോട്ടോകൾ മായ്ച്ചുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. യുവാക്കളെ കസ്​റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ ഫോണുകൾ സൈബർ പരിശോധനക്ക് അയച്ചു. യുവാക്കളെ വിശദമായി ചോദ്യംചെയ്ത്​ വരുകയാണെന്ന് പത്തനംതിട്ട പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.