പത്തനംതിട്ട: ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കുന്നതിൻെറ ഭാഗമായ എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ മിനി ആൻറണി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒബ്സര്‍വര്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഈമാസം 30 വരെയാണുള്ളത്. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെയും ബൂത്ത് ലെവല്‍ അസിസ്റ്റൻറുമാരുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. വില്ലേജ് അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളുടെയും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ഒബ്സര്‍വര്‍ അഭ്യര്‍ഥിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ. പുരുഷോത്തമന്‍പിള്ള, അഡ്വ. എ. സുരേഷ്കുമാര്‍, തോമസ് ജേക്കബ്, പി.എസ്. പ്രകാശ്, അജിത് പുല്ലാട് തുടങ്ങിയവര്‍ പങ്കെടുത്തു. PTL 18 OBSERVER സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കുന്നതിൻെറ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മിനി ആൻറണി സംസാരിക്കുന്നു .............................. ഭരണഘടന ദിനാചരണം പത്തനംതിട്ട: നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ടാണെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഭരണഘടന ദിനത്തോട് അനുബന്ധിച്ചു കലക്ടേററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞചൊല്ലി സംസാരിക്കുകയായിരുന്നു കലക്ടര്‍. ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍.രാജലക്ഷ്മി, ബി.ജ്യോതി, പി.ആര്‍. ഷൈന്‍, ടി.ജി. ഗോപകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്.ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 13 CONSTITUTION ഭരണഘടന ദിനത്തോട് അനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.