തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍നിന്ന് ബൈക്കും പണവും മോഷ്്ടിച്ച കേസിൽ ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി. മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ രതീഷിനെയാണ് (27) അറസ്റ്റ് ചെയ്തത്. തിരുവല്ല നഗരത്തിലേതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോട്ടയത്തുനിന്ന് പിടികൂടുകയായിരുന്നു. കോഴഞ്ചേരി മാരാമണ്‍ പടിഞ്ഞാറേതില്‍ പി.ജി. ആകാശിൻെറ ബൈക്കും 400 രൂപയും സുഹൃത്ത് മനോജിൻെറ 4000 രൂപ അടങ്ങിയ പഴ്സുമാണ് മോഷണം പോയത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ആശുപത്രിയിൽ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൻെറ വൈദ്യുതീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇരുവരും. ബൈക്ക് പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയശേഷം ബൈക്കിൻെറ താക്കോല്‍ അടങ്ങിയ ബാഗ് കെട്ടിടത്തിൻെറ മൂന്നാംനിലയിലെ സ്‌റ്റോർ റൂമിൽ വെച്ചിരുന്നു. ഇവിടെനിന്നാണ് പണവും ആകാശിൻെറ ബൈക്കിൻെറയും വീടിൻെറയും താക്കോലുകൾ അടങ്ങുന്ന ബാഗും കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.