പുല്ലുകുത്തി-നൂറോന്മാവ് റോഡ് തകർന്നിട്ട് രണ്ടുവർഷം

മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ പുല്ലുകുത്തി-നൂറോന്മാവ്-മുറ്റത്തുമാവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടുവർഷത്തിലേറെയായി റോഡ് തകർന്നിട്ട്. കാൽനടപോലും ദുസ്സഹമാണ്. ടാറിങ് പൂർണമായും ഇളകി കുണ്ടും കുഴിയുമാണ്. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ദിനംപ്രതി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡാണിത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നിന് നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് ദുരവസ്ഥക്ക് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ശോച്യാവസ്ഥ കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. അധികൃതരുട അവഗണന അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യക്കണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ച് സമര പരിപാടികൾക്ക് ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.