പന്തളത്ത് ഗ്രാമീണ റോഡുകൾ തകർച്ചയിൽ

പന്തളം: ഗ്രാമീണ റോഡുകൾ തകർച്ചയിൽ. 2018 വെള്ളപ്പൊക്കത്തിനുശേഷം അറ്റകുറ്റപ്പണികൾ നടത്താത്ത നഗരസഭ പരിധിയിലെ മിക്ക ഗ്രാമീണ റോഡുകളും ഇപ്പോൾ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം തകർച്ച രൂക്ഷമാക്കി. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷകൾ വരാൻ മടിക്കുന്നു. കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സമീപത്തെ റോഡുകൾ, കടക്കാട് ദേവീക്ഷേത്രം-തോന്നല്ലൂർ റോഡ്, മണികണ്ഠൻ ആൽത്തറ-മങ്ങാരം റോഡ്, മങ്ങാരം-ചേരിക്കൽ റോഡ്, കുരമ്പാല-പൂഴിക്കാട് റോഡ് തുടങ്ങിയ സ്ഥലകളിലൂടെ സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. മണ്ഡല-മകരവിളക്ക്കാലത്തെ അറ്റകുറ്റപ്പണി നടത്താറുള്ള പൊതുമരാമത്ത് അധികൃതർ മഴകാരണം ഇക്കുറി അറ്റകുറ്റപ്പണികൾപോലും നടത്തിയില്ല. ഫോട്ടോ: തകർന്ന മങ്ങാരം-തോവാലപ്പടി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.