സെമിനാറും പഠനക്ലാസും

പത്തനംതിട്ട: ദക്ഷിണകേരള ജംഇയ്യതുൽ ഉലമ പത്തനംതിട്ട ജില്ല ഘടകത്തിൻെറയും പോഷക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രവാചക സ്നേഹം, ജീലാനി അനുസ്മരണം എന്നീ വിഷയങ്ങളിൽ സെമിനാറും പഠന ക്ലാസും ശനിയാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഹാളിൽ നടക്കും. സംസ്ഥാന നേതാക്കളായ മുത്തുക്കോയ തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി, സി.എ. മൂസാമൗലവി, എം.എം. ബാവ മൗലവി, എ. കമറുദ്ദീൻ മൗലവി, ഒ. അബ്​ദുറഹ്മാൻ മൗലവി തുടങ്ങിയവർ പങ്കെടുക്കും. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.