കോന്നിയിലേ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സജീവമായി

കോന്നി: കോവിഡ്ഭീതി വിട്ടൊഴിഞ്ഞതോടെ കോന്നി ഇക്കോ ടൂറിസവും അടവിയും സജീവമായി. കോവിഡിനെത്തുടർന്ന് മാസങ്ങളോളമാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. വനംവകുപ്പിന് വലിയ നഷ്​ടമാണ് ഉണ്ടായത്. തൊഴിലാളികളുടെ ജോലിയും മാസങ്ങളോളം ഇല്ലാതായി. കോവിഡ് ഭീതി വിട്ടൊഴിഞ്ഞതോടെ ഇവിടെയെല്ലാം സജീവമായിട്ടുണ്ട്. 2020 ആഗസ്​റ്റ് മുതൽ ഡിസംബർ വരെ 20,963 സഞ്ചാരികൾ കോന്നി ഇക്കോ ടൂറിസം സന്ദർശിച്ചു. 4,78,990 രൂപയുടെ വരുമാനം ലഭിച്ചു. 2021 ജനുവരി, മുതൽ ഏഴുമാസം മാത്രമാണ് ഇക്കോ ടൂറിസം തുറന്നത്. ഏഴുമാസത്തിൽ 56,584 സന്ദർശകരാണ് എത്തിയത്. 25,24,465 ലക്ഷം രൂപ വനംവകുപ്പിന് ലഭിച്ചു. 2020 ആഗസ്​റ്റിലാണ് കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നത്. ആഗസ്​റ്റ് മുതൽ ഡിസംബർവരെ കുട്ടവഞ്ചി സവാരിയിലൂടെ 8,68,800 ലഭിച്ചു. 2021 ജനുവരി മുതൽ ഏഴുമാസം വരെയാണ് തുറന്നത്. എഴുമാസം കൊണ്ട് 38,67,300 രൂപ വെള്ളത്തിൽ തുഴയെറിഞ്ഞ് വനം വകുപ്പിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.