മല്ലപ്പള്ളി: കർഷകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് കൃഷിനിയമങ്ങൾ പിൻവലിക്കുന്നതിനോടൊപ്പം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ അലക്സ് കണ്ണമല ആവശ്യപ്പെട്ടു. കർഷകപ്രതിഷേധ സമരത്തിൻെറ വാർഷിക ദിനത്തിൽ മല്ലപ്പള്ളിയിൽ സംയുക്ത കർഷകസംഘടനകൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ബാബു കോയിക്കലേത്ത്, കെ.പി. രാധാകൃഷ്ണൻ, രാജൻ എം. ഈപ്പൻ, ജോസഫ് ഇമ്മാനുവൽ, ബെണി പാറേൽ, എം. ഫിലിപ് കോശി, ജോർജുകുട്ടി പരിയാരം, സനീഷ് കുമാർ, നിരാഞ്ജനം ബാലചന്ദ്രൻ ,കെ.എസ്. വിജയൻ പിള്ള, കെ.ഐ. മത്തായി, സാബു ജോസഫ്, ഷാജി സാം, ആൻറണി കെ. ജോർജ്, ബിബിൻ മാത്യൂസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.