പന്തളത്ത്​ സി.പി.എം മുൻ ഏരിയ സെക്രട്ടറിയുടെ മകൻ സി.പി.എം വിട്ടു

പന്തളം: സി.പി.എമ്മി‍ൻെറ പന്തളത്തെ പ്രഥമ ഏരിയ സെക്രട്ടറിയുടെ മകൻ സി.പി.എം വിട്ടു. പാർട്ടിയുടെ പന്തളം ഏരിയ സമ്മേളനം ഡിസംബർ 11, 12 തീയതികളിൽ കുരമ്പാലയിൽ നടക്കാൻ ഒരുങ്ങുന്നതിനിെടയാണ് 50 വർഷമായി സി.പി.എമ്മി‍ൻെറ സജീവപ്രവർത്തകനും മുൻ കൗൺസിലറുമായ ഷാ കോടാലിപറമ്പിൽ പാർട്ടിവിട്ടത്. ആദ്യകാല കമ്യൂണിസ്​റ്റ്​ നേതാവും കർഷക സംഘത്തിൻെറ ആദ്യകാല ചുമതലക്കാരനുമായ കെ.എ. അബ്​ദുൽ കരീമിൻെറ മകനാണ് ഷാ കോടാലിപറമ്പിൽ. സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഷാ കോടാലിപറമ്പിൽ ഈ കഴിഞ്ഞ പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. പന്തളം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ വെട്ടിനിരത്തിയെന്ന് ആരോപണം ഉയരുന്നുണ്ട്. അരനൂറ്റാണ്ടിലധികമായി പാർട്ടിയിൽ ഉറച്ചുനിന്ന കുടുംബമാണ് ഇവരു​േടത്. മുടിയൂർക്കോണം ലോക്കൽ സമ്മേളനത്തിൽ അബ്​ദുൽ കരീമിൻെറ മകൾ റമീ കപൂറിനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. മകൻ ഷാ കോടാലിപ്പറമ്പിലിനെ പരിഗണിക്കുകപോലും ചെയ്യാതിരുന്നതാണ് ഈ കുടുംബം സി.പി.എം ബന്ധം ഉപേക്ഷിക്കാൻ കാരണമായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. വ്യാഴാഴ്ച നടന്ന അബ്​ദുൽ കരീം അനുസ്മരണത്തിൽനിന്ന് കുടുംബം വിട്ടുനിന്നു. കടുത്ത നിയന്ത്രണങ്ങളിൽ നടന്ന ലോക്കൽ സമ്മേളനങ്ങളെ കടത്തിവെട്ടി ഏരിയ സമ്മേളനം ചൂടുള്ള ചർച്ചകൾക്ക് വേദിയാകും. പാർട്ടി അവഗണനയെക്കുറിച്ച് ജില്ലസമ്മേളനത്തിന്​ മുമ്പ് വിശദീകരിക്കുമെന്നും ഷാ കോടാലിപറമ്പിൽ 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.