കേരളത്തിന് പുത്തന്‍ വികസന സംസ്‌കാരം സൃഷ്​ടിക്കണം –മന്ത്രി കെ.എന്‍. ബാലഗോപാല്‍

റാന്നി: വിദ്യാഭ്യാസമേഖലയെ തൊഴില്‍ സംരംഭങ്ങളുമായി യോജിപ്പിച്ച് കേരളത്തിന് പുത്തന്‍ വികസന സംസ്‌കാരം സൃഷ്​ടിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. റാന്നി ഗവ. എല്‍.പി.ജി സ്‌കൂളിനു നിര്‍മിച്ച പുതിയ കെട്ടിടത്തി‍ൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെ നോവിക്കാതെയുള്ള അടിസ്ഥാനസൗകര്യ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ ജനതയുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്​ വിദ്യാഭ്യാസമേഖലയിലും നിര്‍മാണമേഖലയിലും ആധുനീകരണം കൊണ്ടുവരണം. ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് കാര്‍ഷികമേഖലയുടെ ഉൽപന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തണം. ഇതോടൊപ്പംതന്നെ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തൊഴില്‍ സംവിധാനവും ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥികളായ തുതുയില്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഗോമതിയമ്മ പറമ്പത്ത് എന്നിവരെ എം.എല്‍.എ ആദരിച്ചു. മുന്‍ എം.എല്‍.എ രാജു എബ്രഹാം, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാര്‍ളി, ജില്ല പഞ്ചായത്ത്​ അംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം നയന സാബു, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു സഞ്ജയന്‍, സ്ഥിരം സമിതി അധ്യക്ഷ ഗീത സുരേഷ്, വാര്‍ഡ് മെംബര്‍ കെ.എന്‍. സന്ധ്യാദേവി, പി.ടി.എ പ്രസിഡൻറ് അജയന്‍പിള്ള, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് പി.ആര്‍. പ്രസാദ്, റാന്നി എസ്‌.സി.ബി പ്രസിഡൻറ് ബിനോയി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. 42.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് ഹൈടെക് കെട്ടിടം നിര്‍മിച്ചത്. Ptl rni - 4 School ഫോട്ടോ: റാന്നി ഗവ. എൽ.പി.ജി സ്‌കൂളിന് നിര്‍മിച്ച കെട്ടിടം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.