'തൊഴിലുറപ്പ് പദ്ധതി: കൂലിക്കുടിശ്ശിക അനുവദിക്കണം'

പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയുടെ കൂലിക്കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട്​ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മുനിസിപ്പൽ കമ്മിറ്റി ഹെഡ് പോസ്​റ്റ്​ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് വിമല ശിവൻ ആധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ല എക്സിക്യൂട്ടിവ് അംഗം എം.വി. സഞ്ജു, ഏരിയ സെക്രട്ടറി പി.കെ. അനീഷ്, ശോഭ കെ. മാത്യു, സാക്കിർ അലങ്കാരത്ത്, അനിത ലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.