അനന്ത ഗോപനെ ആദരിക്കും

തിരുവല്ല: അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കൂടിയായ അഡ്വ. കെ. അനന്തഗോപനെ തിരുവല്ല ബാർ അസോസിയേഷ​ൻെറ നേതൃത്വത്തിൽ അനുമോദിക്കും. തിരുവല്ല വി.ജി.എം ഹാളിൽ ശനിയാഴ്ച വൈകീട്ട്​ 3.30ന്​ നടക്കുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹൈകോടതി ജഡ്ജി ജസ്​റ്റിസ് അനു ശിവരാമൻ അനന്തഗോപനെ ആദരിക്കും. തിരുവല്ല ബാർ അസോസിയേഷൻ മുൻ പ്രസിഡൻറുമാ​െര മന്ത്രി വീണ ജോർജ് ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ. എം. ഫിലിപ്പ് കോശി, അഡ്വ. വി.ആർ. സുധീഷ്, അഡ്വ. സിബി ജെയിംസ്, അഡ്വ. പി.എസ്. മുരളീധരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.