പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻെറ പേര് മാറ്റണമെന്ന് പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻെറ പേര് മാറ്റണമെന്ന് അടൂർ: ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻെറ നിലവിെല പേര് മാറ്റി പഴകുളം ഗ്രാമപഞ്ചായത്ത് എന്നാക്കണമെന്ന് പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പള്ളിക്കൽ എന്ന പേരിൽതന്നെ നിരവധി ഗ്രാമപഞ്ചായത്തുകളുണ്ട്. പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് വരുന്ന തപാലുകളിൽ അധികം മറ്റ് പഞ്ചായത്തുകളിൽ ചുറ്റിത്തിരിഞ്ഞശേഷമാണ് ഇവിടെയെത്തുക. മറ്റിടങ്ങളിലേക്കുള്ള തപാൽ ഉരുപ്പടികൾ ഇവിടേക്കും വരാറുണ്ട്. മാത്രമല്ല, പള്ളിക്കൽ എന്നത് ഒരു ജങ്ഷൻ പേരല്ല. ഒരു കരയുടെ പേരാണ്. പഴകുളം എന്ന പ്രദേശത്താണ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പും മധ്യഭാഗവുമാണ് പഴകുളം. ആകെയാൽ ഔദ്യോഗിക വ്യവഹാരങ്ങൾക്കും മറ്റും ഏറ്റവും ഉചിതമായത് പഴകുളം ഗ്രാമപഞ്ചായത്ത് എന്ന പേരാണ്. പഴകുളം ഗ്രാമപഞ്ചായത്ത് എന്ന് പേര് മാറ്റുന്നതിനുള്ള സർക്കാർ ഉത്തരവുണ്ടാകണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ മുണ്ടുതറയിൽ സർക്കാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.