p4 lead ഓർഡിനറി ബസുകളില്ല: ഗ്രാമീണ മേഖലയിലേക്ക് സർവിസുകൾ കുറവ് 15 ബസുകൾ കായംകുളം, ആറ്റിങ്ങൽ ഡിപ്പോകളിലേക്ക് കൊണ്ടുപോയി അടൂർ: ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ ഗ്രാമീണ മേഖലയിൽ യാത്രക്ലേശം രൂക്ഷമായി. കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തിെവച്ച പല ഗ്രാമീണ സർവിസുകളും അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് പുനരാരംഭിക്കാനായില്ല. ഇതുമൂലം ഉൾനാടൻ പ്രദേശങ്ങൾ യാത്രക്ലേശം രൂക്ഷമാണ്. 24 ഷെഡ്യൂളുകളിലായി 21 ഓർഡിനറി ബസുകളാണ് ഇവിടെയുള്ളത്. 10 ബസുകൾകൂടി ലഭിച്ചെങ്കിൽ മാത്രമേ ഗ്രാമീണ സർവിസുകൾ പുനരാരംഭിക്കാനാകൂ. ലോക്ഡൗൺ സമയത്ത് ജില്ല കോമൺ പൂൾ പാർക്കിങ് വ്യവസ്ഥയിൽ ഇവിടെയുണ്ടായിരുന്ന 15 ബസുകൾ കായംകുളം, ആറ്റിങ്ങൽ ഡിപ്പോകളിലേക്ക് കൊണ്ടുപോയി. ഇവിടെ ഉണ്ടായിരുന്നതിൽ നല്ല ബസ് നോക്കിയാണ് പാർക്കിങ് ക്രമീകരണ വ്യവസ്ഥയിൽ കൊണ്ടുപോയത്. കോവിഡ് നിയന്ത്രണം നീട്ടിയതോടെ ബസുകൾ തിരികെ അവശ്യപ്പെട്ടെങ്കിലും നാലെണ്ണം എടപ്പാളിൽനിന്ന് എത്തിക്കാമെന്ന് പറഞ്ഞിട്ട് ആഴ്ചകളായിട്ടും ബസുകൾ ലഭിച്ചില്ല. അവിടെ കട്ടപ്പുറത്ത് ഇരിക്കുന്ന പഴയ ബസുകളുടെ തകരാർ പരിഹരിച്ച് കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ബസുകളുടെ തകരാർ പരിഹരിക്കാൻ വൈകുന്നതാണ് ബസുകൾ അടൂരിന് കിട്ടാൻ വൈകുന്നത്. കീരുകുഴി, പട്ടാഴി, ശൂരനാട്, കുന്നിക്കോട്, കൈതപ്പറമ്പ് വഴി പത്തനാപുരം, കൊട്ടാരക്കര, ദേശക്കല്ലുംമൂട് എന്നിവിടങ്ങളിലേക്കുള്ള ഓർഡിനറി സർവിസുകൾ പുനരാരംഭിച്ചില്ല. ഇവിടേക്ക് ടാക്സി വാഹനങ്ങളെ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണുള്ളത്. കൂടുതൽ ബസുകൾ എത്തിയാൽ കൂടുതൽ ജീവനക്കാരെയും ഇവിടേക്ക് നിയോഗിക്കേണ്ടിവരും. നിലവിലുള്ള ബസുകൾ സർവിസ് നടത്തുന്നതിനാവശ്യമായ ജീവനക്കാരെ അടൂർ ഡിപ്പോയിൽ ഉള്ളൂ. ഡിപ്പോയിലെ ശോച്യാവസ്ഥ മനസ്സിലാക്കി പരിഹരിക്കാൻ വകുപ്പ് മന്ത്രി അടൂരിൽ യോഗം വിളിച്ചുചേർത്തിരുന്നു. മന്ത്രിയുടെ യോഗ തീരുമാനപ്രകാരം മൂന്ന് സൂപ്പർ ഫാസ്റ്റ് ബസ് എത്തിച്ചത് മാത്രമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.