മല്ലപ്പള്ളി: സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് എതിരെ കുന്നന്താനം നടക്കൽ ക്ഷേത്രത്തിന് സമീപം കെ -റെയിൽ വിരുദ്ധ സമിതി ഉപവാസം നടത്തി. ഡി.സി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി പി.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കോട്ടയം ജില്ല രക്ഷാധികാരി മിനി കെ ഫിലിപ്, മുരുകേഷ് നടക്കൽ, വി.ജെ. ലാലി, അനിൽ മാവുങ്കൽ, സുമേഷ് പരമേശ്വരൻ, അനിൽ എസ്. ഉഴത്തിൽ, ആർ. പാർഥസാരഥി വർമ, ഫാ.ബിനോ ജോൺ, ഫാ.ജോൺസൺ, ബാബു കുറുമ്പേശ്വരം, വിനോദ് കുമാർ, ബാബു കുട്ടൻചിറ, മാത്യൂ ചാമത്തിൽ, അജിൻ കുന്നന്താനം, ദീപു തെക്കെ മുറി, രാധാമണിയമ്മ എന്നിവർ പ്രസംഗിച്ചു. ടി. എസ് എബ്രഹാം, മോഹൻദാസ്, ശശിധരൻ നായർ, സി. എം. ചാക്കോ, ശരണ്യ രാജ് എന്നിവർ ഉപവസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.