വന്‍ സ്ഫോടനത്തോടെ പാറ പൊട്ടിച്ചു; കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടു കീറി

റാന്നി: ഓട നിർമാണത്തിനായി വന്‍ സ്ഫോടനം നടത്തി പാറ പൊട്ടിച്ചതോടെ കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടുകീറി. റാന്നി വൈക്കം കുത്തുകല്ലുംപടിയിലെ പുതുച്ചിറയിൽ സാബുകുട്ടി ജോയിയുടെ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കാണ് നാശം നേരിട്ടത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണത്തിനിടെ വശങ്ങളിലെ പാറ പൊട്ടിച്ചതോടെയാണ് ഭിത്തി തകര്‍ന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. കെട്ടിടം വാടകയ്ക്ക്​ നല്‍കിയിരിക്കുകയാണ്. കെട്ടിടത്തി‍ൻെറ ഭിത്തിയും തറയും പൊട്ടിയിട്ടുണ്ട്. സമീപമുള്ള വീടുകളും കുലുങ്ങി. കെ.എസ്.ടി.പിക്കും പഞ്ചായത്തിനും ഉടമ പരാതി നല്‍കിയിട്ടുണ്ട്. കരാര്‍ കമ്പനിയുടെ തൊഴിലാളികള്‍ കാട്ടിയ അനാസ്ഥക്ക്​ പരിഹാരം തേടിയലയുകയാണ് രോഗികൂടിയായ ഉടമ. Ptl rni - 1 ExPlosive ഫോട്ടോ: വൈക്കം കുത്തുകല്ലുംപടി പുതുച്ചിറയിൽ സാബു കുട്ടി ജോയിയുടെ വ്യാപാര സ്ഥാപനത്തി​ൻെറ ഭിത്തിക്ക് കേടുപാടുണ്ടായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.