ശബരിമല: പമ്പാ സ്‌നാനം അനുവദിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ക്ക് കുളിക്കാൻ പമ്പയിൽ ഷവര്‍ ബാത്ത് സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. അയ്യപ്പഭക്തര്‍ക്ക് ശുചിയാകുന്നതിന് 60 ഷവര്‍ ബാത്ത് സംവിധാനമാണ് പമ്പ അന്നദാന മണ്ഡപത്തിനുസമീപം സജ്ജീകരിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും നിലക്കലുമായി 1069 ശൗചാലയമാണ് സജ്ജീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് 575ഉം പമ്പയില്‍ 134ഉം നിലക്കലില്‍ 360ഉം ശൗചാലയങ്ങളാണ് ഉള്ളത്. സന്നിധാനത്ത് വലിയ നടപ്പന്തലിന് കിഴക്ക് നാല് ബ്ലോക്കിലായി 150ഉം ഭസ്മക്കുളം ഡീസല്‍ ടാങ്കിന് സമീപം 150 ഉം പാണ്ടിത്താവളം വാച്ച് ടവറിന് സമീപം 80 ഉം, മഗുണ്ടാ അയ്യപ്പാലയത്തിന് സമീപം 75 ഉം സൗജന്യമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ ഉണ്ട്. കൂടാതെ, പണം നല്‍കി ഉപയോഗിക്കാവുന്ന 120 ശൗചാലയമുണ്ട്. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ എത്തുന്ന സ്വാമി അയ്യപ്പന്‍ റോഡില്‍ മൂത്രപ്പുരകൾ കൂടാതെ 30 ബയോ ടോയ്‌ലറ്റും ഒരുക്കിയിട്ടുണ്ട്. നിലക്കലില്‍ 360 ശൗചാലയത്തില്‍ 260 കണ്ടെയ്‌നര്‍ ടോയ്‌ലറ്റും 100 സ്ഥിര ശൗചാലയവും ഉണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ശൗചാലയം തുറക്കുമെന്ന് ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. ദേവസ്വം അനൗണ്‍സ്മൻെറ് ആറു ഭാഷയിൽ ശബരിമല: സന്നിധാനത്ത് തീർഥാടകർക്ക് അനൗൺസ്മൻെറ് ആറു ഭാഷയിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അയ്യപ്പഭക്തര്‍ക്ക് വിവിധ അറിയിപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ലിസിറ്റി അനൗണ്‍സ്മൻെറ് സംവിധാനത്തിലൂടെ നൽകുന്നു. കൂട്ടം തെറ്റിയ ഭക്തജനങ്ങളെ സംബന്ധിച്ച അറിയിപ്പ് നൽകുക, നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന വിലപിടിപ്പുളള സാധനങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നൽകുക തുടങ്ങിയവയാണ് പബ്ലിസിറ്റി അനൗണ്‍സ്മൻെറ് സംവിധാനത്തിൻെറ പ്രവര്‍ത്തനം. തെലുങ്ക്, കന്നട, തമിഴ് അനൗണ്‍സ്മൻെറ് നടത്തുന്നത് ബംഗളൂരു സ്വദേശി ആര്‍.എം. ശ്രീനിവാസാണ്. മലയാളം അനൗണ്‍സ്മൻെറ് ചെയ്യുന്നത് കോഴഞ്ചേരി ഗോപാലകൃഷ്ണനാണ്. ഇംഗ്ലീഷ്, ഹിന്ദി അനൗണ്‍സ്‌മൻെറ് കരുനാഗപ്പള്ളി സ്വദേശി അഖിലാണ്. ദേവസ്വം പി.ആർ.ഒ സുനില്‍ അരുമാനൂരിൻെറ നേതൃത്വത്തില്‍ 15 പേര്‍ രണ്ട് ഷിഫ്റ്റിലായാണ് ദേവസ്വം അനൗണ്‍സ്മൻെറ് സംവിധാനത്തിൻെറ പ്രവര്‍ത്തനം. അയ്യപ്പഭക്തര്‍ ഫോണിലൂടെ ചോദിക്കുന്ന സംശയങ്ങള്‍ക്കും ഇവിടെനിന്ന് മറുപടി നൽകും. ഫോണ്‍: 04735 202048.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.