ചേരിയക്കലിൽ ഒഴിയാതെ വെള്ളക്കെട്ട്; മൃതദേഹം എത്തിച്ചത്​ വള്ളത്തിൽ

പന്തളം: ചേരിയക്കലിൽ ഒഴിയാതെ വെള്ളക്കെട്ട്. മൃതദേഹം വള്ളത്തിൽ എത്തിച്ച്​ കുടുംബം. കഴിഞ്ഞ തിങ്കളാഴ്ച രോഗം മൂർച്ഛിച്ചപ്പോൾ ​െകാട്ടവഞ്ചിയിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചതിനെത്തുടർന്ന്​ മൃതദേഹം വള്ളത്തിലാണ്​ വീട്ടിൽ എത്തിച്ചത്​ .കഴിഞ്ഞ ബുധനാഴ്ച രാത്രി കരൾ രോഗബാധ രൂക്ഷമായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തളം ചേരിയക്കൽ നെല്ലിക്കൽ വീട്ടിൽ കെ.എം. തമ്പിയാണ് (70) മരണപ്പെട്ടത്. വീടും പരിസരവും റോഡും എല്ലാം വെള്ളത്തിൽ മുങ്ങിയപ്പോൾ രോഗിയായ തമ്പിയെ ബന്ധുക്കൾ സമീപത്തെ മന്നം ഷുഗർ മിൽ റോഡിൽ ​െകാട്ടവഞ്ചിയിൽ എത്തിച്ചു. അവിടെനിന്ന്​ റോഡ് മാർഗം ആശുപത്രിയിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. മരിച്ചപ്പോഴും വെള്ളക്കെട്ട് കാരണം മൃതദേഹം ആംബുലൻസിൽ വീട്ടിൽ എത്തിക്കാൻ കഴിയാതെ വന്നു. ഞായറാഴ്ച രാവിലെ ആംബുലൻസിൽ ചേരിയക്കൽ എത്തിച്ച മൃതദേഹം പിന്നീട് വള്ളത്തിൽ വീട്ടിലെത്തിക്കുകയായിരുന്നു. ചേരിക്കൽ ഭാഗത്ത് റോഡിൽനിന്ന്​ വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ, നെല്ലിക്കൽ റോഡ്​ ഇപ്പോഴും വെള്ളത്തിൽ മുങ്ങിതന്നെയാണ്. മഴ മാറി വെയിൽ വന്നെങ്കിലും പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും വെള്ളക്കെട്ടി​ൻെറ ദുരിതത്തിലാണ്. അപ്പർകുട്ടനാട്ടിൽനിന്ന്​ വെള്ളം ഒഴുകിമാറാത്തതാണ് ഇവിടുത്തെ വെള്ളക്കെട്ടിന്​ പ്രധാനകാരണം. വൈദ്യുതി മുടക്കവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ. തമ്പിയുടെ മൃതദേഹം പടനിലം ഇലഞ്ഞിക്കൽ ഫാത്തിമ മാത സെമിത്തേരിയിൽ സംസ്കരിച്ചു. ഫോട്ടോ: മൃതദേഹം വള്ളത്തിൽ കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.