മികവ് സംസ്ഥാന പുരസ്‌കാരം ഏഴംകുളം ഗവ. എൽ.പി.എസിന്

അടൂർ: എസ്.സി.ഇ.ആർ.ടിയുടെ 2019-20ലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള മികവ് സംസ്ഥാന പുരസ്‌കാരം ഏഴംകുളം ഗവ.എൽ.പി.എസി​ൻെറ ചരിത്ര സ്മാരകങ്ങളിലൂടെ എന്ന ഡോക്യുമൻെററിക്ക്. ജില്ലയിൽനിന്ന് പ്രൈമറി വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏകമാതൃക പദ്ധതിയാണ് ചരിത്ര സ്മാരകങ്ങളിലൂടെ. സംസ്ഥാനത്തെ 24 അക്കാദമിക ഇടപെടലുകൾക്കാണ് പുരസ്‌കാരം. തിരുവനന്തപുരം എസ്.സി.ഇ.ആർ.ടിയിൽ നടന്ന പരിപാടിയിൽ മന്ത്രി ആർ. ബിന്ദു സർട്ടിഫിക്കറ്റ് വിതരണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അധ്യക്ഷത വഹിച്ചു. കൈറ്റ് ചീഫ് എക്സി. ഓഫിസർ കെ. അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ. ലാൽ, എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ. ബാബുരാജ്, കരിക്കുലം മേധാവി ചിത്ര മാധവൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ എം.ഡി. ശ്രീകല, ബി.കെ. അജിത് എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. PTL ADR Mikavu മികവ് സംസ്ഥാന പുരസ്‌കാരം ഏഴംകുളം ഗവ. എൽ.പി.എസ് അധ്യാപകർ മന്ത്രി ആർ. ബിന്ദുവിൽനിന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.