പത്തനംതിട്ട: എ.ഡി.എം ഒാഫിസിലെ ജപ്തി ചെയ്ത 10 കേസരകളും മൂന്ന് അലമാരകളും ഒരു മേശയും പത്തനംതിട്ട സബ് കോടതിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് നടപടിയുണ്ടായത്. എ.ഡി.എം അലക്സ് പി.തോമസിൻെറ മുറിയിലെ കേസരകളാണ് കൊണ്ടുപോയത്. അലമാരകളിലെ ഫയലുകൾ നേരത്തേ മാറ്റിയിരുന്നു. സബ് കോടതി ജഡ്ജി എം. ജോൺസൻെറ ഉത്തരവിനെ തുടർന്ന് ഇക്കഴിഞ്ഞ 12ന് എ.ഡി.എം ഒാഫിസിലെ സാമഗ്രികൾ ജപ്തി നോട്ടീസ് പതിച്ച് ഏറ്റെടുത്തിരുന്നു. 1988ൽ കല്ലട ഇറിഗേഷൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ജപ്തി നടപടിയുണ്ടായത്. കുരമ്പാല തോപ്പിൽ അച്യുതൻപിള്ളയുടെ ഭൂമി ലാൻഡ് റവന്യൂ വിഭാഗം ഏറ്റെടുത്തതിനെ തുടർന്ന് നഷ്ടപരിഹാരമായ 2,22,673രൂപ ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിലാണ് നടപടി. കുരമ്പാല സ്വദേശി കുഞ്ഞുകുഞ്ഞമ്മ നൽകിയ പരാതിയിൽ ജില്ല ട്രഷറിയിലെ 17 കസേരകൾ, ഏഴ് മേശകൾ, ഒമ്പത് അലമാരകൾ എന്നിവ ജപ്തി ചെയ്തിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപ പരാതിക്കാരിക്ക് ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.