ക്ഷേത്രപ്രവേശന വിളംബരം വാർഷികാഘോഷം

മല്ലപ്പള്ളി: ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പ്രവേശന വിളംബരം 85ാം വാർഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡൻറ്​ ഗീത കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റെജി സാമുവൽ അധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ ജേക്കബ് എം. എബ്രഹാം, കൺവീനർ എബി മേക്കരിങ്ങാട്ട്, സതീഷ് മല്ലപ്പള്ളി, അനു, രാജീവ് ഫൈൻ ആർട്​സ്​ എന്നിവർ സംസാരിച്ചു. വാർഷിക സമ്മേളനം മല്ലപ്പള്ളി: കേരള മണ്ണാൻ സഭ ആനിക്കാട് വാർഷിക സമ്മേളനം ജില്ല സെക്രട്ടറി എം.ജി. ഗാനമുരളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ്​ എം.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.കെ. രാജപ്പൻ, വി. രാജൻ, പി.വി. സുനിൽ, പ്രിയ സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പൊന്നമ്മ കൃഷ്ണൻകുട്ടി (രക്ഷാ.), എ.കെ. സുകുമാരൻ (പ്രസി.), പി.വി. സുനിൽ (വൈ.പ്രസി.), വി. രാജൻ (സെക്ര.), പ്രിയ സുനിൽ (ജോ.സെക്ര.) എം.വി. റെജിമോൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.