തിരുവല്ല: തിരുവല്ല നഗരസഭയിലെ ശുചീകരണ തൊഴിലാളിക്ക് നഗരമധ്യത്തിൽ വെച്ച് തെരുവുനായയുടെ കടിയേറ്റു. മഞ്ഞാടി വളവക്കോതിൽ പാർവതി ഭവനിൽ രാജമ്മയെയാണ് (52) കടിയേറ്റത്. ഇന്ന് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് സമീപം തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ ആയിരുന്നു സംഭവം. ബസ് ടെർമിനലിന് മുൻ വശത്തെ റോഡ് ശുചീകരിക്കുന്നതിനിടെ പാഞ്ഞെത്തിയ നായ രാജമ്മയെ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ രാജമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രാജമ്മയെ കടിച്ച നായ ഒമ്പതുമണിയോടെ മറ്റ് രണ്ട് പരെക്കൂടി ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.