പത്തനംതിട്ട ഇടത്താവളം തുറന്നു

പത്തനംതിട്ട: ശബരിമല ഇടത്താവളം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ തീർഥാടകർക്കായി തുറന്നുനൽകി. താൽക്കാലിക അന്നദാനപ്പന്തലിന് പകരം ഇത്തവണ സ്ഥിരംപന്തലാണ് ഒരുക്കിയത്. പുതിയ പാചകപ്പുരയും വിറകുപുരയും നിർമിച്ചിട്ടുണ്ട്. അയ്യപ്പഭക്തർക്ക് വിരി​െവക്കാനുള്ള ഡോർമിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചിമുറികൾ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചു. പൊക്കവിളക്കും തെരുവുവിളക്കുകളും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയതായി സക്കീർ ഹുസൈൻ പറഞ്ഞു. ഹരിതചട്ടം പാലിച്ച്​ മാലിന്യസംസ്കരണ സൗകര്യങ്ങളും ഏർപ്പെടുത്തി. ഇടത്താവളം മേൽനോട്ടത്തിന്​ ഹെൽത്ത് ഇൻസ്പെക്ടറെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നഗരസഭ ചുമതലപ്പെടുത്തി. പൂർണപ്രവർത്തനസജ്ജമായ ഇടത്താവളം ഉദ്ഘാടനശേഷം അയ്യപ്പസേവാ സംഘത്തിന് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ ഷീജ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജെറി അലക്സ്, റോസ്​ലിൻ സന്തോഷ്, പി.കെ. അനീഷ്, കെ. ജാസിംകുട്ടി, എ. സുരേഷ് കുമാർ, ഷെമീർ എസ്, അയ്യപ്പസേവാസംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.