വെള്ളം ഇറങ്ങാതെ നിരവധി പ്രദേശങ്ങൾ

പന്തളം: കനത്ത മഴക്ക്​ ശമനം ഉണ്ടെങ്കിലും വെള്ളപ്പൊക്കത്തിൽനിന്ന്​ മുക്തമാകാതെ പന്തളം. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി പന്തളം-മാവേലിക്കര റോഡിൽ ഐരാണിക്കുഴി, മൂടിയൂർക്കോണം ഭാഗത്ത് ശക്തമായ ഒഴുക്കാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന്​ വെള്ളമിറങ്ങിത്തുടങ്ങിയതിനാൽ പലയിടത്തും വെള്ളം ​െകട്ടിനിൽക്കുകയാണ്​. പന്തളം-പത്തനംതിട്ട റോഡിൽ മുട്ടം, തുമ്പമൺ, കടയ്ക്കാട് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പത്തനംതിട്ട-മാവേലിക്കര റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. ചേരിക്കൽ പ്രദേശം ഒറ്റപ്പെട്ടു. മുടിയൂർക്കോണം ശാസ്താംവട്ട ക്ഷേത്രത്തിന് പടിഞ്ഞാറുവശം വെള്ളാപ്പള്ളി ഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനി​െട നാലുതവണയാണ് ചെറുതും വലുതുമായ വെള്ളപ്പൊക്കം ഉണ്ടായത്. വിശാല കരിങ്ങാലി പാടശേഖരത്തിലെ വെള്ളക്കെട്ട് നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. മിക്ക വീട്ടിലും വെള്ളം കെട്ടിനിന്ന്​ അപകടാവസ്ഥയിലേക്ക് നീങ്ങുന്നു. പന്തളം നഗരസഭ, കുളനട, തുമ്പമൺ പഞ്ചായത്തുകളിലും മഴക്കെടുതിക്ക്​ അറുതി വന്നിട്ടില്ല. പന്തളം കൃഷിഫാമിൽ കനത്ത നഷ്​ടമാണ്. ഇവിടങ്ങളിലെ കരിമ്പുകൃഷി പൂർണമായും വെള്ളത്തിലായി. രണ്ടുദിവസത്തിൽ കൂടുതൽ വെള്ളം കെട്ടിനിന്നാൽ കരിമ്പ്​ ഉപയോഗിക്കാനാകില്ല. ഫോട്ടോ ... 1 കടയ്​ക്കാട് മേഖലയിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ 2 പന്തളം-മാവേലിക്കര റൂട്ടിൽ മൂടിയൂർക്കോണത്ത് റോഡിലെ വെള്ളപ്പൊക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.