തെരുവുനായ് ശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടുന്നു

തിരുവല്ല: വർധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. ഇവയുടെ അക്രമം വർധിച്ചതോടെ പുറത്തിറങ്ങാൻ ഭയന്നിരിക്കുകയാണ് കുറ്റൂർ തെങ്ങേലി നിവാസികൾ. നിരവധി ആളുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കടിയേറ്റത്. ഭക്ഷണം ആവശ്യത്തിന് കിട്ടാതെവരുമ്പോഴാണ് അക്രമാസക്തരായി മാറുന്നത്. വളർത്തുമൃഗങ്ങളെ അക്രമിക്കുക, കാൽനടക്കാരെ കടിക്കാൻ ഓടിക്കുക, ഇരുചക്രവാഹനത്തിനു മുന്നിൽ അപ്രതീക്ഷിതമായി കുരച്ചുചാടി അപകടങ്ങളുണ്ടാക്കുന്നത് ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങളാണ് നിത്യവും നടക്കുന്നത്. വെള്ളിയാഴ്ച രാത്രി കുന്നേൽ ജോയി എബ്രഹാമി​ൻെറ പോത്തുകുട്ടികളെ ആക്രമിച്ചു. കോഴികളെയും താറാവിനെയും അക്രമിക്കുന്നതുകണ്ട് തടയാനെത്തിയ ജോയിയെയും അക്രമിക്കാൻ നായ്ക്കൾ ശ്രമിച്ചു. പ്രളയഭീഷണി ഒഴിയുമ്പോൾ മഴയ്ക്കൊപ്പം തെരുനായ്ക്കൾ കൂടി ശല്യവുമായി എത്തിയതോടെ ഈ റോഡിലൂടെ രാത്രിയിൽ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരും ഭീതിയിലാണ്. അക്രമാസക്തരായ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് ഓടിയടുക്കുന്നത് പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലേക്ക് എത്തിക്കുന്നു. പഞ്ചായത്തിൽ നാട്ടുകാർ നേരിട്ട് പരാതി നൽകിയിട്ടും തെരുവുനായ്ക്കളെ തുരത്താൻ നടപടിയുണ്ടായിട്ടില്ല. ആക്രമാസക്തരായി നായക്കൂട്ടം പാഞ്ഞടുക്കുമ്പോൾ നിസ്സഹായരാവുകയാണ് യാത്രക്കാർ. ലോക്ഡൗൺ കാലത്ത് വൻ തോതിലാണ് ഇവയുടെ വർധന ഉണ്ടായത്. ഗ്രാമനഗര വ്യത്യാസം ഇല്ലാതെയാണ് ഇവ പെരുകുന്നത്. കേന്ദ്ര ജന്തു ദ്രോഹ നിവാരണ നിയമപ്രകാരം തെരുവുനായ്ക്കളെ കൊല്ലാൻ അനുവാദമില്ല. ഇപ്പോൾ മൃഗ ജനന നിയന്ത്രണ പദ്ധതിയാണ് (ആനിമൽ ബർത്ത് കൺട്രോൾ) നടപ്പിലാക്കിവരുന്നത്. മൃഗസംരക്ഷണ വകുപ്പി​ൻെറ സഹകരണത്തോടെ കുടുംബശ്രീ മിഷനാണ് തെരുവുനായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടുന്നത്. ജില്ലയിലെ എല്ലാ നിരത്തുകളും പ്രധാനകേന്ദ്രങ്ങളും കൈയടക്കി നായക്കൂട്ടം വിലസുന്നത് തടയാൻ അധികൃതർക്കും കഴിഞ്ഞിട്ടില്ല. വിവാഹപൂർവ കൗൺസലിങ്​ തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻ നടത്തിയ വിവാഹപൂർവ കൗൺസലിങ്​ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം മുക്തി ഭവൻ കൗൺസലിങ്​ സൻെറി​ൻെറ സഹകരണത്തോടുകൂടിയാണ് യുവതി-യുവാക്കൾക്കുള്ള കോഴ്സ് നടത്തിയത്. യൂനിയൻ പ്രസിഡൻറ്​ ബിജു ഇരവിപേരൂർ അധ്യക്ഷതവഹിച്ചു. അസി. സെക്രട്ടറി പി.എസ്. വിജയൻ, യോഗം ഇൻസ്പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ, ബിജു മേത്താനം, അനിൽ ചക്രപാണി, രാജേഷ് മേപ്രാൽ, സരസൻ ഓതറ, പ്രസന്നകുമാർ, മനോജ് ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കെ.പി. ബിന്ദു, രാജേഷ് പൊന്മല, അനൂപ് വൈക്കം, ഷൈലജ രവീന്ദ്രൻ, ഡോ. ശരത്ചന്ദ്രൻ എന്നിവർ ക്ലാ​െസടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.