മുടിയൂർക്കോണത്ത് വീടുകളിൽ വെള്ളംകയറി; ഓട്ടോറിക്ഷ ഒഴുക്കിൽപ്പെട്ടു

പന്തളം: അച്ചൻകോവിലാർ കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളംപടിഞ്ഞാറൻ മേഖലയായ മുടിയൂർക്കോണത്ത് ആറോളം വീട്ടിൽ വെള്ളംകയറി. ഓട്ടോറിക്ഷ ഒഴുക്കിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ്​ ജലനിരപ്പ് ക്രമാതീതമായി വർധിച്ചത്. ശനിയാഴ്ച വൈകീട്ട്​ മൂടിയൂർക്കോണം അമ്പലത്തിന് വടക്ക് വിളിച്ചാൽ മനീഷി‍ൻെറ ഓട്ടോറിക്ഷ വെള്ളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ മനീഷ് രക്ഷപ്പെട്ടു. ഓട്ടോറിക്ഷ പൂർണമായും വെള്ളത്തിൽ മുങ്ങി. നാട്ടുകാർ വടം ഉപയോഗിച്ചും പെട്ടി വണ്ടിയുടെ സഹായത്തോടുംകൂടി ഓട്ടോറിക്ഷ കരയിൽകയറ്റി. പന്തളം മൂടിയൂർക്കോണം വാളച്ചാൽ പുത്തൻവീട് ശാന്തമ്മ, ശിവഗംഗ ഉഷ, രമ്യഭവനം വത്സല, രവി, രാജൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക്​ മാറ്റി. കഴിഞ്ഞദിവസം മന്ത്രി ഉദ്ഘാടനം ചെയ്ത പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തി‍ൻെറ താഴെത്തെ പാർക്കിങ് ഏരിയിൽ വെള്ളംകയറി. ശനിയാഴ്ച ഉച്ചക്കുശേഷം ശക്തമഴയിൽ വെള്ളം ഉയരുകയായിരുന്നു. ഫോട്ടോ: പന്തളം മുടിയൂർക്കോണം ഭാഗത്ത് ഓട്ടോറിക്ഷ വെള്ളത്തിൽ വീണപ്പോൾ 2 പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ വെള്ളം കയറിയപ്പോൾ 3 മുടിയൂർക്കോണത്ത് വീട്ടിൽ വെള്ളംകയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.