പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 513പേര്‍ രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും രണ്ടുപേര്‍ പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നതും 186പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്. കോവിഡ് രോഗബാധിതരായ ആറുപേരുടെ മരണവും സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശി (86), പ്രമാടം സ്വദേശി (96) , തോട്ടപ്പുഴശ്ശേരി സ്വദേശി( 90), ചിറ്റാര്‍ സ്വദേശി (74), ഏനാദിമംഗലം സ്വദേശി (84), കൊറ്റനാട് സ്വദേശി (83) എന്നിവരാണ് മരിച്ചത്. അടൂര്‍ 9, പന്തളം6, പത്തനംതിട്ട11, തിരുവല്ല 11, ആനിക്കാട് 2, ആറനന്മുള 9, അയിരൂര്‍ 3, ചെന്നീര്‍ക്കര 2, ചിറ്റാര്‍ 4, ഏറത്ത് 3, ഇലന്തൂര്‍ 5, ഏനാദിമംഗലം 4, ഇരവിപേരൂര്‍ 3, ഏഴംകുളം1, എഴുമറ്റൂര്‍ 6, കടമ്പനാട് 2, കടപ്ര 4, കലഞ്ഞൂര്‍ 4, കവിയൂര്‍ 2, കോയിപ്രം 8, കോന്നി 17, കൊറ്റനാട് 3, കോഴഞ്ചേരി 8, കുളനട 1, കുന്നന്താനം9, കുറ്റൂര്‍ 2, മല്ലപ്പള്ളി 2, മല്ലപ്പുഴശ്ശേരി 6, മെഴുവേലി 1, മൈലപ്ര 2, നാറാണംമൂഴി 5, നാരങ്ങാനം 4, നിരണം 3, പള്ളിക്കല്‍1, പന്തളം തെക്കേക്കര 3, പെരിങ്ങര 1, പ്രമാടം 2, റാന്നി 2, റാന്നി- പഴവങ്ങാടി 3, റാന്നി- അങ്ങാടി1, തണ്ണിത്തോട് 2, തോട്ടപ്പുഴശ്ശേരി 5, തുമ്പമണ്‍ 1, വടശ്ശേരിക്കര 1, വള്ളിക്കോട് 7, വെച്ചൂച്ചിറ 3 എന്നിങ്ങനെയാണ് രോഗബാധിതരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.