ആനയടി-പഴകുളം-കൂടൽ റോഡ്: കോൺഗ്രസ് നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

അടൂർ: റോഡ് നിർമാണത്തി​ൻെറ പേരിൽ നാലുവർഷമായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമീപനം അധികൃതർ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനപക്ഷത്തുനിന്ന് സമരം ഏറ്റെടുക്കുമെന്നും ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആനയടി-പഴകുളം-കൂടൽ റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ്​ മണ്ണടി പരമേശ്വരൻ അധ്യക്ഷതവഹിച്ചു. തോപ്പിൽ ഗോപകുമാർ, സാമുവൽ കിഴക്കുപുറം, എം.ജി. കണ്ണൻ, പഴകുളം ശിവദാസൻ, എസ്. ബിനു, പഴകുളം സുഭാഷ്, കമറുദ്ദീൻ മുണ്ടുതറയിൽ, വാഴുവേലിൽ രാധാകൃഷ്ണൻ, സതീഷ് പഴകുളം, എം.ആർ. രാജൻ, തോട്ടുവ മുരളി, രതീഷ് സദാനന്ദൻ, നിസാർ കാവിളയിൽ, ജോയി കൊച്ചുതുണ്ടിൽ, അബ്​ദുൽ അസീസ്, വിമൽ കൈതക്കൽ, മുണ്ടപ്പള്ളി സുഭാഷ്, ഷെല്ലി ബേബി, മോളേത്ത് രാജൻ, ഇ.എ. ലത്തീഫ്, ഷിബു ചിറക്കരോട്ട്, ഷാജി മണക്കാല, മനു തയ്യിൽ, അനന്ദു ബാലൻ, അബു എബ്രഹാം, ബിജു ഓലിക്കൽ, മധു, നിസാർ ഫാത്തിമ, സുരേഷ്കുമാർ, റെജി കാസിം എന്നിവർ സംസാരിച്ചു. PTL ADR Dharna കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.