പ്രളയ ഫണ്ട് വിനിയോഗം സുതാര്യമായി; ആരോപണം വസ്തുതവിരുദ്ധം -മുസ്‌ലിം ലീഗ്

പത്തനംതിട്ട: 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് മുസ്​ലിംലീഗ് ജില്ല കമ്മിറ്റിക്ക് ലഭിച്ച ഫണ്ട് വിനിയോഗിച്ചത് തികച്ചും സുതാര്യമായിട്ടാണെന്ന് ജില്ല ജനറല്‍ സെക്രട്ടറി സമദ് മേപ്രത്ത് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സ്വതന്ത്ര കര്‍ഷകസംഘം മുന്‍ ജില്ല പ്രസിഡൻറ്​ മുഹമ്മദ് സാലി നടത്തിയ ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമദ് പറഞ്ഞു. ഫണ്ട് വിനിയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലീഗ് ജില്ല-സംസ്ഥാന കമ്മിറ്റികളുടെ മുമ്പാകെയുള്ളതാണ്. 11.25 ലക്ഷം രൂപയാണ് ജില്ലക്ക്​ ലഭിച്ചത്. റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പ്രളയഫണ്ട് നല്‍കിയത് തികച്ചും അര്‍ഹരായിട്ടുള്ളവര്‍ക്കാണ്. 7.20 ലക്ഷം രൂപ കക്ഷി-രാഷ്​ട്രീയത്തിനതീതമായി റാന്നിയില്‍ നല്‍കിയിട്ടുണ്ട്. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കടക്കം പാര്‍ട്ടിയുടെ സഹായം ആവശ്യപ്പെട്ട എല്ലാവര്‍ക്കും നല്‍കാനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തി​ൻെറ ഭാഗമായാണ ്ഇപ്പോഴത്തെ ആരോപണം. പ്രളയകാലത്ത് നഷ്​ടമുണ്ടായിട്ടുണ്ടെങ്കിലും താന്‍ പാര്‍ട്ടി സഹായം ആദ്യഘട്ടത്തില്‍ അഭ്യര്‍ഥിച്ചിരുന്നില്ലെന്ന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാരി മന്ദിരവും വ്യക്തമാക്കി. വാർത്തസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡൻറ്​ പി.കെ. സക്കീര്‍ ഹുസൈനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.