യൂത്ത് കോൺഗ്രസ് വാഹന പ്രചാരണ ജാഥ

റാന്നി: ജില്ല യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഏക്‌സാത്‌ ജില്ല ജാഥയുടെ പ്രചരണാർഥം റാന്നി നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥ ചൊവ്വാഴ്​ച ഒമ്പത്​ മണിക്ക്‌ എഴുമറ്റൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ജാഥ ക്യാപ്റ്റൻ നിയോജകമണ്ഡലം പ്രസിഡൻറ്​ അഡ്വ. സാംജി ഇടമുറിയാണ്​. ചുങ്കപ്പാറ, വൃന്ദാവനം, മന്ദമരുതി, വെച്ചൂച്ചിറ, കൊല്ലമുള, അത്തിക്കയം, പെരുന്നാട്‌, വടശ്ശേരിക്കര, കീക്കൊഴൂർ, പ്ലാങ്കമൺ, അങ്ങാടി, പെരുമ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം സമാപന സമ്മേളനം റാന്നി- ഇട്ടിയപ്പാറയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.