ഇട്ടിയപ്പാറയിൽ ഇറക്കിയ പച്ചമണ്ണ് അധികൃതർ നീക്കിച്ചു

റാന്നി: ഇട്ടിയപ്പാറ ബസ്​സ്​റ്റാൻഡിനോട് ചേർന്ന പാർക്കിങ്​ മൈതാനത്ത് കരാർ കമ്പനിക്കാർ അനുമതി തേടാതെ പച്ചമണ്ണ് ഇറക്കിയത് പഞ്ചായത്ത് അധികൃതർ ഇടപെട്ട് നീക്കിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ബസ്​ സ്​റ്റാൻഡിനോട് ചേർന്ന പാർക്കിങ്​ സ്ഥലത്ത് പഞ്ചായത്ത് അധികൃതരുടെ അനുമതി വാങ്ങാതെയാണ്​ പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമാണ കരാർ എടുത്ത ഇ.കെ.കെ ഗ്രൂപ് ഞായറാഴ്ച മണ്ണിറക്കിയത്​. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ലേലം ചെയ്തു കൊടുത്തിരുന്ന സ്ഥലത്താണ് മണ്ണിട്ടത്. തിങ്കളാഴ്ച രാവിലെ രാജു എബ്രഹാം എം.എൽ.എ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വളയനാട് എന്നിവർ കമ്പനി മാനേജരുമായി ചർച്ച ചെയ്ത് മണ്ണ് നിരപ്പാക്കുന്നതി​ൻെറ പണി ആരംഭിച്ചു. ഇട്ടിയപ്പാറയിൽ ജലവിതരണം തടസ്സപ്പെട്ടതും ചർച്ചചെയ്തു. അടിയന്തരമായ പരിഹാരം കാണാമെന്ന് ഇ.കെ.കെ കമ്പനി മാനേജർ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.