നിയമസഭ തെരഞ്ഞെടുപ്പ്: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മത്സരം

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവത്​കരണ പരിപാടി (സ്വീപ്പ്) യുടെ ഭാഗമായി പ്ലസ് ടു തലത്തിലുള്ള കുട്ടികള്‍ക്കായി ലോഗോ തയാറാക്കല്‍, ഭാഗ്യചിഹ്നം തയാറാക്കല്‍, ഉപന്യാസം, ചിത്രരചന, തെരഞ്ഞെടുപ്പ് പ്രശ്നോത്തരി, കാര്‍ട്ടൂണ്‍ വിഷയങ്ങളില്‍ മത്സരം നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധിഷ്ഠിതമായ മത്സരങ്ങളാണ് നടത്തുന്നത്. എന്‍ട്രി adcpta@live.com എന്ന ഇ-മെയില്‍ വിലാസത്തിലോ അസിസ്​റ്റൻറ്​ ​െഡവലപ്മൻെറ്​ കമീഷണര്‍ (ജനറല്‍, കലക്ടറേറ്റ്, പത്തനംതിട്ട എന്ന തപാലിലോ ഈ മാസം 12നകം നല്‍കണം. ഫോട്ടോ അടിക്കുറിപ്പ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലതല മാസ്​റ്റര്‍ ട്രെയിനികള്‍ക്ക് കലക്ടറേറ്റില്‍ പരിശീലനം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.