വോട്ടുയന്ത്രം: ജില്ലതല പരിശീലനം നൽകി

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലതല മാസ്​റ്റര്‍ ട്രെയിനികള്‍ക്ക് കലക്ടറേറ്റില്‍ പരിശീലനം നല്‍കി. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച അഞ്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ് ക്ലാസെടുത്തത്. ബാലറ്റ് യൂനിറ്റ്, വിവിപാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂനിറ്റ് എന്നിവ ഘടിപ്പിക്കുന്നത്​, വോട്ടുയന്ത്രത്തിൻെറ സവിശേഷതകളെ സംബന്ധിച്ചും ക്ലാസില്‍ വിവരിച്ചു. വിവിപാറ്റ് എം ത്രീ മെഷീനുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ബെല്‍ എന്ന കമ്പനിയാണ് മെഷീന്‍ നിര്‍മിച്ചത്. മുമ്പുള്ളവയിൽനിന്ന്​ മെച്ചപ്പെട്ട രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മെഷീനുകള്‍ പരസ്പരം ഘടിപ്പിച്ചു കഴിഞ്ഞാല്‍ കണ്‍ട്രോള്‍ യൂനിറ്റി​ൻെറ ഡിസ്‌പ്ലേയില്‍ ബാറ്ററിയുടെ ശതമാനം കാണാം. ഇത് അനുസരിച്ച് ബാറ്ററി മാറ്റിസ്ഥാപിക്കാനും കഴിയും. ഒരു കണ്‍ട്രോള്‍ യൂനിറ്റില്‍ 24 ബാലറ്റ് യൂനിറ്റുകള്‍ വരെ ഘടിപ്പിക്കാന്‍ സാധിക്കും. വിവിപാറ്റ് മെഷീ​ൻെറ സഹായത്തോടെ പരമാവധി 384 സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ 24 ബാലറ്റ് യൂനിറ്റുകളിലായി ശേഖരിക്കാം. മെഷീനി​ൻെറ പ്രവര്‍ത്തനത്തില്‍ ഉണ്ടായ മാറ്റത്തോടൊപ്പം മോക്പോള്‍ നടത്തുന്ന സമയത്തിലും മാറ്റമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മോക്‌പോള്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന സമയത്തിന് ഒന്നര മണിക്കൂര്‍ മുമ്പായി നടത്തണം. രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം മോക്പോള്‍ നടത്തേണ്ടതെന്നും പരിശീലനത്തില്‍ വിശദീകരിച്ചു. ട്രെയ്​നിങ്​ നോഡല്‍ ഓഫിസര്‍ മുഹമ്മദ് നവാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.കെ. അജികുമാര്‍, എബി എബ്രഹാം, പി.എ. സുനില്‍, ജയദീപ്, ഹരീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്നാണ് ക്ലാസുകള്‍ നയിച്ചത്. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്​ഡി, അസി.​ കലക്ടര്‍ വി. ചെല്‍സാസിനി എന്നിവർ സന്നിഹിതരായി. ധനസഹായം പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി പ്രകാരം പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തീറ്റപുല്‍കൃഷി, താറാവ് വളര്‍ത്തല്‍ എന്നീ പദ്ധതികളിലേക്ക് പത്തനംതിട്ട നഗരസഭ പരിധിയില്‍നിന്ന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 21 വരെ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറത്തിന്​ ജില്ല വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.