തിരുവല്ല: ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന തിരുവല്ല നഗരസഭയുടെ ചരിത്രത്തിലെതന്നെ സംഭവബഹുലമായ അഞ്ചുവർഷമാണ് കടന്നുപോകുന്നത്. അഞ്ചുവർഷത്തിനിടെ യു.ഡി.എഫ് മുന്നണിയിലെ മൂന്ന് ചെയർമാൻമാരാണ് നഗരസഭ മാറിമാറി ഭരിച്ചത്. സ്വന്തം മുന്നണിയിലെ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സംഭവത്തിനും ഇക്കുറി നഗരസഭ സാക്ഷ്യം വഹിച്ചു. നാല് വർഷത്തോളം നഗരസഭയുടെ ഭരണം കൈയാളിയ കോൺഗ്രസിലെ കെ.വി. വർഗീസിനെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. പിന്നീടുള്ള ആറുമാസം കേരള കോൺഗ്രസ് എമ്മിലെ ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷനായി. കഴിഞ്ഞ അഞ്ച് മാസമായി കോൺഗ്രസിലെ ആർ. ജയകുമാറാണ് നയിക്കുന്നത്. അവിശ്വാസപ്രമേയത്തിലെ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച കെ.വി. വർഗീസും കൃഷ്ണകുമാരിയും അയോഗ്യരാക്കപ്പെട്ടതോടെ രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കഴിഞ്ഞ കാലയളവിൽ ഒരു കോടി രൂപ ചെലവഴിച്ച് നഗരസഭ കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിച്ചിരുന്നു. ഈ വർഷം ഒമ്പതുകോടിയുടെ റോഡ് നവീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി നഗരസഭ ചെയർമാൻ ആർ. ജയകുമാർ പറഞ്ഞു. ശബരിമല തീർഥാടന കാലയളവിനുശേഷം പൊതുആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാനാവും വിധം 75 ലക്ഷം രൂപ ചെലവഴിച്ച ശബരിമല ഇടത്താവള നിർമാണം ഉടൻ തുടങ്ങും. 25 ലക്ഷം രൂപ ചെലവിൽ സ്വകാര്യ ബസ്സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. നഗരസഭ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 25 ലക്ഷം ചെലവഴിച്ചുള്ള പദ്ധതിക്ക് കരാറായി. പൊതു ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. തരിശുകിടന്ന പാടങ്ങൾ കൃഷിയോഗ്യമാക്കി. 20 മത്സ്യക്കുളങ്ങൾക്ക് അനുമതി നൽകി. ലൈഫ് പദ്ധതിയിൽപെടുത്തി 39 വീട് നിർമിച്ചു നൽകി. സമ്പൂർണ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 238 വീട് നിർമിച്ചു. പണി പൂർത്തിയാകാത്ത 44 വീടിന് അധികമായി ഒാരോ ലക്ഷം രൂപ വീതം നൽകി. നഗരസഭയിലെ മുഴുവൻ വാർഡിലും സൗജന്യമായി കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കി. അഞ്ച് കോവിഡ് കെയർ സൻെറർ തുടങ്ങി. കോവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യഭക്ഷണം ഉറപ്പാക്കി. കോവിഡ് ബാധിതരുടെ ചികിത്സക്ക് 300 കിടക്കകളോട് കൂടിയ രണ്ട് ഹാൾ സജ്ജീകരിച്ചു. കോവിഡിൻെറ പശ്ചാത്തലത്തിൽ ആറുമാസമായി താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കിയെന്നും ചെയർമാൻ പറഞ്ഞു. അഞ്ചുവർഷത്തെ ഭരണം പൂർണ പരാജയമായിരുെന്നന്ന് പ്രതിപക്ഷം പറഞ്ഞു. അധികാര വടംവലിയുടെ ഭാഗമായി ഭരണമുന്നണിക്കുള്ളിൽ രൂപപ്പെട്ട പ്രതിസന്ധി നഗരസഭയുടെ വികസനത്തിന് വിലങ്ങുതടിയായി. പദ്ധതികൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങി. നഗരസഭാ ശ്മശാന നിർമാണം പൂർത്തിയാക്കാനായില്ല. രാമപുരം മാർക്കറ്റിൻെറ നവീകരണം നടപ്പാക്കാനായിെല്ലന്നും അവർ ചൂണ്ടിക്കാട്ടി. ആകെ 39 വാർഡാണുള്ളത്. photo PTL3 thiruvalla nagarasabha കക്ഷിനില യു.ഡി.എഫ് -17 എൽ.ഡി.എഫ് -12 ബി.ജെ.പി - 04 എസ്.ഡി.പി.ഐ - 01 സ്വതന്ത്രർ - 03 ഒഴിഞ്ഞുകിടക്കുന്ന സീറ്റ് - 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.