തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് മുന്നിെല വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളിവള്ളമോടിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി സന്തോഷ് മാത്യു, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡൻറ് സുജാത നിരണം, ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ബി. മഹേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ആശാദേവി, മനോജ് മണ്ണൂർ, സുര്യ കലാ പ്രദീപ്, വിഷ്ണു നമ്പൂതിരി, ശ്രീക്കുട്ടൻ, അനൂപ് മേപ്രാൽ എന്നിവർ സംസാരിച്ചു. റെയിൽവേ സ്റ്റേഷൻ ഉപരോധ സമരം തിരുവല്ല: കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല െറയിൽവേ സ്റ്റേഷൻ കവാടത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു. സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. കെ.ജി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല അധ്യക്ഷത വഹിച്ചു. കേരള മഹിള സംഘം ജില്ല പ്രസിഡൻറ് വിജയമ്മ ഭാസ്കർ, മണ്ഡലം അസി. സെക്രട്ടറി ശശികുമാർ നായർ, രാജു കോടിയാട്ട്, ജോബി പീടിയേക്കൽ, പി.എസ്. െറജി, തങ്കമണി വാസുദേവ്, കെ.കെ. ഗോപി, കെ.കെ. ചെല്ലപ്പൻ, എബ്രഹാം ഈപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.