Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളക്കെട്ടിൽ...

വെള്ളക്കെട്ടിൽ കളിവള്ളമോടിച്ച്​ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് മുന്നി​െല വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളിവള്ളമോടിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ്​ അഡ്വ. ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി സന്തോഷ് മാത്യു, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡൻറ്​ സുജാത നിരണം, ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ബി. മഹേഷ് കുമാർ, ഗ്രാമപഞ്ചായത്ത്​ അംഗം ആശാദേവി, മനോജ് മണ്ണൂർ, സുര്യ കലാ പ്രദീപ്, വിഷ്ണു നമ്പൂതിരി, ശ്രീക്കുട്ടൻ, അനൂപ് മേപ്രാൽ എന്നിവർ സംസാരിച്ചു. റെയിൽവേ സ്​റ്റേഷൻ ഉപരോധ സമരം തിരുവല്ല: കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ​െറയിൽവേ സ്​റ്റേഷൻ കവാടത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു. സി.പി.ഐ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം അഡ്വ. കെ.ജി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല അധ്യക്ഷത വഹിച്ചു. കേരള മഹിള സംഘം ജില്ല പ്രസിഡൻറ്​ വിജയമ്മ ഭാസ്കർ, മണ്ഡലം അസി.​ സെക്രട്ടറി ശശികുമാർ നായർ, രാജു കോടിയാട്ട്, ജോബി പീടിയേക്കൽ, പി.എസ്. ​െറജി, തങ്കമണി വാസുദേവ്, കെ.കെ. ഗോപി, കെ.കെ. ചെല്ലപ്പൻ, എബ്രഹാം ഈപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story