പത്തനംതിട്ട: കോവിഡ് രോഗംമൂലം പ്രതിസന്ധിയിലായ ട്രാവൽ, ടൂറിസം മേഖലയെ രക്ഷിക്കാൻ അടിയന്തര പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് ട്രാവൽ ഏജൻസി അസോസിയേഷൻ പത്തനംതിട്ട (റ്റാപ്) ഓൺലൈൻ ജനറൽബോഡി ആവശ്യപ്പെട്ടു. മാർച്ച്മുതൽ ട്രാവൽ ഏജൻസികൾ അടഞ്ഞുകിടക്കുകയാണ്. കൊറോണ വ്യാപന സമയത്ത് റദ്ദാക്കിയവിമാന ടിക്കറ്റ് നിരക്ക് പല വിമാന കമ്പനികളും തിരിച്ചുനൽകിയിട്ടില്ല. ഓഫിസുകളുടെ വാടകയും കറൻറുബില്ലും പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഏജൻസികൾ. റിച്ചൻ കെ.ജോൺ അധ്യക്ഷത വഹിച്ചു. എം.എച്ച്. ഷാജി പ്രമേയം അവതരിപ്പിച്ചു. മൻസൂർ പന്തളം, വിനോദ്ചാണ്ടി, ഷിബുതോമസ്, ഷിബുറോയൽ, ബോസ് ചെറിയാൻ, മാത്യു എബ്രഹാം, റെജിജോൺ കുളനട എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റിച്ചൻ കെ.ജോൺ (പ്രസി), സജി എം.രാജൻ (വർക്കിങ് പ്രസി), വേണുഗോപാൽ, ജോൺ വർഗീസ്, അബ്ദുൽജലീൽ (വൈസ് പ്രസി). എം.എച്ച്. ഷാജി (സെക്ര), നിബു നെൽസൻ, എബി തോമസ്, അഷറഫ് കെ., മുഹമ്മദ് ഷാനു (ജോ. സെക്ര), റജി കെ.എബ്രഹാം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.