നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യം എത്തിക്കുന്നു

പന്തളം: കടയ്ക്കാട് നിയന്ത്രണങ്ങൾ ലംഘിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന്​ മത്സ്യങ്ങൾ എത്തിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടയ്ക്കാട് മത്സ്യമാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. അതിനാൽ കടയ്ക്കാട് പ്രദേശത്തെ ഇടവഴികൾ കേന്ദ്രീകരിച്ചാണ് ഇതരസംസ്ഥാന വാഹനങ്ങളിൽ എത്തിച്ച്​ ചെറുവാഹനത്തിലേക്ക് മത്സ്യം ഇറക്കുന്നത്‌. കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്, കൃഷിഭവൻ റോഡ് എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.