പത്തനംതിട്ട നഗരസഭ പ്രദേശം കണ്ടെയ്​ൻമെൻറ്​ സോൺ; സമൂഹവ്യവാപന ഭീതി

പത്തനംതിട്ട നഗരസഭ പ്രദേശം കണ്ടെയ്​ൻമൻെറ്​ സോൺ; സമൂഹവ്യവാപന ഭീതി പത്തനംതിട്ട: ജില്ലയിൽ ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകൾ വർധിക്കുന്നു. ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചവരിൽ കുമ്പഴ മത്സ്യമാർക്കറ്റിലെ രണ്ട്​ വ്യാപാരികളുടെ രോഗ ഉറവിടവും വ്യക്തമല്ല. ഇതോടെ നഗരം സമൂഹവ്യാപന ഭീതിയിലായി​. നഗരസഭ പ്രദേശം മുഴുവൻ ക​െണ്ടയ്​ൻമൻെറ്​ ​േസാണായി പ്രഖ്യാപിച്ചു. റാന്നി പഞ്ചായത്തിലെ ഒന്ന്​, രണ്ട്​ വാർഡുകളും ക​െണ്ടയ്​ൻമൻെറ്​ ​േസാണായി. നഗരത്തിൽ പൊതുഗതാഗതം പൂർണമായും നിർത്തി​െവക്കും. അത്യാവശ്യമല്ലാത്ത സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല. കലക്​ട​േററ്റുമായി ബന്ധ​െപ്പട്ട ഓഫിസുകൾ മാത്രമാവും പ്രവർത്തിക്കുക. മത്സ്യവാപാരികളിൽ ഒരാൾ ചില്ലറ വിൽപനക്കാരനും മറ്റെയാൾ മൊത്ത വ്യാപാരിയുമാണ്​. മൊത്തവ്യാപാരിയായ ആൾ കുമ്പഴയിലെ സഹകരണ മാർക്കറ്റിലെ ജീവനക്കാരനുമാണ്​. വീടുകൾതോറും മത്സ്യം വിൽപന നടത്തുന്നയാളാണ്​ ചില്ലറ വ്യാപാരി. ഇതോടെ കൂടുതൽ പേർക്ക്​ രോഗബാധക്കുള്ള സാധ്യതയുണ്ട്​. ജില്ലയിൽ ഇതുവരെ ഉറവിടം അറിയാതെ രോഗം പിടിപെട്ടവരുടെ എണ്ണം ആറായി. മല്ലപ്പുഴശ്ശേരിയിലെ ആശാ പ്രവർത്തക, തിരുവല്ലയിൽ ലോറി ഡ്രൈവർ, പത്തനംതിട്ടയിൽ യുവജന നേതാവ്, റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എന്നിവർക്കാണ്​ നേരത്തേ ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായത്​. കഴിഞ്ഞ ദിവസം റാന്നിയിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കക്ക് ഇടയാക്കി. ഇതെ തുടർന്നാണ്​ ഇവിടെ രണ്ടു വാർഡുകളിൽ നിയന്ത്രണം ഏർ​െപ്പടുത്തിയത്​. നിരവധി രോഗികൾ വന്നുപോയ ആശുപത്രിയാണിത്. അവിടത്തെ ജീവനക്കാരും രോഗികളും നിരീക്ഷണത്തിലായി. കോവിഡ് സ്ഥിരീകരിച്ച കുലശേഖരപതി സ്വദേശിയായ യുവനേതാവും നിരവധി പേരുമായി ബന്ധപ്പെട്ടിരുന്നു. യുവാവുമായി ബന്ധപ്പെട്ട ഏകദേശം ആയിരത്തിൽ അധികംേപർ ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലുള്ളതായാണ് വിവരം. യുവാവുമായി ഇട​െപട്ട പത്തനംതിട്ട നഗരത്തലൈ ആളുകൾ വലിയ ആശങ്കയിലാണ്. നിരവധി വ്യാപാരികളുമായും രാഷ്​ട്രീയ പാർട്ടി പ്രവർത്തകരുമായും ഇയാൾ അടുത്തിടപെട്ടിരുന്നു. നിരീക്ഷണത്തിലുള്ളവരുടെ സ്രവ പരിശോധകളിലൂടെ മാത്രമേ വരുംദിവസങ്ങളിൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത്​ നഗരത്തിൽ ട്രിപ്​ൾ ലോക്ഡൗൺ പ്രഖ്യാപിക്കാൻ ദുരന്തനിവാരണ അതോറിറ്റി സർക്കാറിന്​ റി​േപ്പാർട്ട്​ നൽകിയിരുന്നു. എന്നാൽ, കൂടുതൽ ആലോചനകൾക്കുശേഷം ക​െണ്ടയ്​ൻമൻെറ്​ സോൺ മതിയെന്ന്​ തീരുമാനിക്കുകയായിരുന്നു. ഒരു നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ആളുകളുടെ പെരുമാറ്റങ്ങളാണ് നഗരത്തിൽ കാണുന്നത്. പലരും മാസ്ക് കഴുത്തിൽ തൂക്കിയിട്ട നിലയിലാണ്​ പോകുന്നത്​. സാമൂഹിക അകലം പോലും പാലിക്കാതെയാണ്​ ഇടപഴകുന്നത്. കടകളിലും മാർക്കറ്റിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റും ഒരു സുരക്ഷ സംവിധാനങ്ങളും ഇല്ലായിരുന്നു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണ​െമന്ന നിർദേശംേപാലും പലപ്പോഴും ലംഘിച്ചു. ഹോം ക്വാറൻറീൻ ലംഘിച്ച് ചെന്നീർക്കര സ്വദേശിയായ പ്രവാസി നഗരത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയത് കഴിഞ്ഞദിവസം പരിഭ്രാന്തി സൃഷ്​ടിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നും മറ്റും ജോലിക്കായും വ്യാപാര ആവശ്യവുമായും ബന്ധപ്പെട്ടും നിരവധിപേർ അടുത്തിടെ നഗരത്തിൽ എത്തിയിട്ടുണ്ട്​. നാട്ടിലേക്കുപോയ അന്തർ സംസ്​ഥാന തൊഴിലാളികൾ മടങ്ങിയെത്തിയതും രോഗബാധ ഭീഷണി ഉയർത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.