വയ്യാറ്റുപുഴയില്‍ മോക്ഡ്രില്‍

ചിറ്റാർ: കോന്നി താലൂക്ക്തല മോക്ഡ്രില്‍ വയ്യാറ്റുപുഴയില്‍ സംഘടിപ്പിച്ചു. വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡൻറ് റെസ്‌പോണ്‍സ് സിസ്​റ്റത്തി​ൻെറ (ഐ.ആര്‍.എസ്) ഭാഗമായി കോന്നി താലൂക്ക്തലത്തിൽ വയ്യാറ്റുപുഴയില്‍ തിങ്കളാഴ്ച രാത്രി ഏഴിനാണ്​ മോക്ഡ്രിൽ നടത്തിയത്​. ഉരുള്‍പൊട്ടലും രക്ഷപ്പെടുത്തലും എല്ലാം അരങ്ങേറി. കോവിഡ്-19 രോഗലക്ഷണമുള്ളവരെയും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും പി.പി.ഇ കിറ്റ് ധരിച്ച രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത ഇടത്തിലേക്ക്​ മാറ്റുന്നവിധവും അരങ്ങേറി. ptl _ mockdrill_vayyattupuzha വയ്യാറ്റുപുഴയില്‍ സംഘടിപ്പിച്ച മോക്ഡ്രില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.