*പത്തനംതിട്ട കലക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണവേട്ട സമാനതകളില്ലാത്തതാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിൻെറ നിഴലിലാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് രാജിെവക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ അഡ്വ. എ. സുരേഷ്കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീന്, ഡി.സി.സി സെക്രട്ടറിമാരായ ഡി.എന്‍. ത്രിദീപ്, കെ.എന്‍. അച്യുതന്, അഡ്വ. റോഷന് നായര്‍, ഉണ്ണികൃഷ്ണന് നായര്‍ എം.ആര്, എന്‍.സി മനോജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽകലാം ആസാദ്, സലിം പി.ചാക്കോ, മണ്ഡലം പ്രസിഡൻറ് റനീസ് മുഹമ്മദ്, അജിത് മണ്ണില്‍, ഷാജി കുളനട, എസ്.പി. സജന്, കെ.ആര് അജിത്കുമാര്‍, ഷാനവാസ് പെരിങ്ങമല, ബിനോജ് തെന്നാടന്‍ എന്നിവര്‍ സംസാരിച്ചു. PTL41dcc ചൂട് പിടിക്കുമോ....... മുഖ്യമന്ത്രി പിണറായി വിജയന് രാജി െവക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായരുടെ ശരീരോഷ്മാവ് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.