കോന്നിയിൽ വൈദ്യുതി മുടക്കം ഓൺലൈൻ പഠനത്തെ ബാധിക്കുന്നു

കോന്നി: കോന്നിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ഓൺലൈൻ പഠന സംവിധാനത്തെ സാരമായി ബാധിക്കുന്നതായി പരാതി. ദിവസങ്ങളായി കോന്നി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉച്ചക്ക്​ ഒരുമണിയോടെ വൈദ്യുതി മുടങ്ങിയാൽ വൈകീട്ട്​ മൂന്ന് മണിയോടെയാണ് വീണ്ടും വൈദ്യുതി ലഭിക്കുക. ഇത് ഉച്ചസമയങ്ങളിലെ ക്ലാസുകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും പറയുന്നു. മഴയോ കാറ്റോ ഒന്നുമില്ലാതെയാണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു. നിരവധിതവണ വിഷയം നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.