റാന്നി: ഉതിമൂട് വാളിപ്ലാക്കൽ വിരുത്തിക്കാട്ട് വിനീഷ് പറമ്പിൽ ഓമനക്കുട്ടൻെറ വീടിനുമേൽ മരംവീണ് നാശനഷ്ടം. അടുക്കളയുടെ ഷീറ്റും ഓടിട്ട മേൽക്കൂരയും തകർന്നു. മഴപെയ്ത് വീട്ടുപകരണങ്ങൾക്കും കേടുപറ്റി. അയൽവാസിയുടെ അൽബീസിയ മരമാണ് വീണത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കലക്ടർ നിർദേശം നൽകിയിട്ടും വസ്തു ഉടമ മരം മുറിച്ചുമാറ്റാത്തതാണ് വീഴാൻ കാരണം. ഓമനക്കുട്ടൻ പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. മരംവീണ വിവരം പറയാൻ ചെന്നപ്പോൾ ഭീഷണി മുഴക്കിയെന്നും പറയുന്നു. ptl__uthimootiil veedinu mukalil maram ഉതിമൂട്ടിൽ ഓമനക്കുട്ടൻെറ വീടിനുമുകളിൽ മരംവീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.