അപകടക്കെണി; തോടിന്​ കൈവരിയില്ല

പന്തളം: പന്തളം- പത്തനംതിട്ട റോഡിൽ തലയനാട് ജങ്​ഷനിൽ തോടിന്​ കൈവരികൾ ഇല്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. മാവര പുഞ്ചയിൽനിന്ന്​ ആരംഭിച്ച കടയ്ക്കാട് തലയനാട് ജങ്​ഷൻ വഴി കുറുന്തോട്ടയും തോട്ടിലേക്ക് ഒഴുകുന്ന പ്രധാന തോടിന്‍റെ ഭാഗത്താണ് കൈവരികൾ ഇല്ലാത്തത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്കും അപകടാവസ്ഥയിലാണ്. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ ഇവിടെ ആഴമേറിയ തോടുള്ളതായി പെട്ടെന്ന്​ തിരിച്ചറിയാനാകില്ല. ഉണ്ടായിരുന്ന കലുങ്ക്​ അപകടാവസ്ഥയിലായി റോഡിന്‍റെ സമനിരപ്പിൽ എത്തി. അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമിച്ച്​ കൈവരികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: അപകടാവസ്ഥയിലായ പന്തളം കടയ്ക്കാട് തലയനാട് ജങ്​ഷനിലെ കലുങ്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.