കോന്നിയിൽ ജനത്തെ വലച്ച് പൊടി ശല്യം കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഉയരുന്ന പൊടി ശല്യം ജനത്തെ വലക്കുന്നു. കോന്നി മാമുക്ക് മുതൽ എലിയറക്കൽവരെ ഭാഗമാണ് റോഡ് നിർമാണ ഭാഗമായി പൊടിപടലങ്ങൾ ഉയരുന്നത്. റോഡ് നിർമാണ കമ്പനി ഇടക്കിടെ വെള്ളം തളിക്കുന്നുണ്ടെങ്കിലും ഇതൊന്നും റോഡിലെ പൊടി കുറക്കാൻ പര്യാപ്തമല്ല. ഇതുമൂലം വ്യാപാരികളും ബുദ്ധിമുട്ടിലാണ്. രാവിലെ മുതൽ വൈകീട്ടു വരെ റോഡിൽനിന്ന് ഉയരുന്ന പൊടി സഹിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലുള്ളവർ പ്രവർത്തിക്കുന്നത്. കടകളിലെ സാധനങ്ങളിൽ പൊടി പറന്നു കയറി പലതും ഉപയോഗ ശൂന്യമാകുന്നതും പതിവാണ്. ഇതു സഹിച്ച് രാവിലെ മുതൽ റോഡിൽ കഴിയുന്നത് ശ്വാസം മുട്ടൽ അടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഓട്ടോ തൊഴിലാളികളും പറയുന്നു. ഹോട്ടൽ അടക്കം പല സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് കച്ചവടം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.