blurb പുനലൂർ-മൂവാറ്റുപുഴ പാതയിൽ യാത്രക്കാരെ വലച്ച് അശാസ്ത്രീയ ഓട നിർമാണം കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ ഓട ഉയർത്തി നിർമിച്ചിരിക്കുന്നത് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊല്ലൻപടിയിൽനിന്ന് അതിരുങ്കൽ റോഡിലേക്ക് കടക്കുന്ന ഭാഗത്ത് രണ്ട് റോഡുകളിൽനിന്ന് ഉയർത്തിയാണ് ഓട നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ വാഹനങ്ങളുടെ അടിഭാഗം ഓടയുടെ സ്ലാബിൽ ഇടിച്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നത് പതിവായി. കൂടാതെ ടാർ ചെയ്തതിനുശേഷം മിക്സ് ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാരും കാൽനടക്കാരും ഇവിടെ തെന്നി വീഴുന്നതിനും സാധ്യത ഏറെയാണ്. ചെറിയ വാഹനങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നത്. അതിരുങ്കൽ, കുളത്തുമൺ, പോത്തുപാറ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ആളുകൾ കടന്നുപോകുന്ന റോഡിലാണ് അശാസ്ത്രീയ നിർമാണം ദുരിതമായി മാറിയത്. ഓട ടാറിങ്ങിൽനിന്ന് ഉയർത്തി ചെയ്തത് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ കയറുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പല സ്ഥാപനങ്ങൾക്ക് മുന്നിലും കട ഉടമകൾ തന്നെ കട്ടവെച്ച് താൽക്കാലിക പടികൾ നിർമിച്ചിരിക്കുകയാണ്. ഇത് പ്രായമായ ആളുകൾക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.