സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും

അടൂർ: നഗരസഭ നേതൃത്വത്തിൽ നടത്തി. റാലി ചെയർമാൻ ഡി. സജി ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ സ്കൂളുകൾ, എക്സ് സർവിസ് സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവ അണിനിരന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധങ്ങളായ കലാരൂപങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. റാലി സെൻട്രൽ മൈതാനിയിൽ സമാപിച്ചു. അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള പതാക ഉയർത്തി. പൊതുസമ്മേളനം നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അലാവുദ്ദീൻ, കൗൺസിലർമാരായ എസ്. ഷാജഹാൻ, കെ. മഹേഷ് കുമാർ, വരിക്കോലിൽ രമേശ് കുമാർ, റോണി പാണംതുണ്ടിൽ, സിന്ധു തുളസീധരക്കുറുപ്പ്, ബീന ബാബു, അപ്സര സനൽ, റീന ശാമുവേൽ, സുധ പത്മകുമാർ,അനിതകുമാരി, ലിസി ജോസഫ്, അനു വസന്തൻ, ബിന്ദു കുമാരി, രജനി രമേശ്, ശ്രീജ, ശ്രീലക്ഷ്മി എന്നിവർ റാലിക്ക്​ നേതൃത്വം നൽകി. PTL ADR Municipal 1. അടൂർ നഗരസഭ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന റാലി 2. അടൂർ നഗരസഭ സംഘടിപ്പിച്ച പൊതുസമ്മേളനം നഗരസഭ അധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.