ജിജി പി. എബ്രഹാം എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്

മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് (എം) അംഗം ജിജി പി. എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം, പ്രസിഡന്റായിരുന്ന ശോഭ മാത്യൂ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് വോട്ടുകൾക്കാണ് ജിജി പി. എബ്രഹാം വിജയിച്ചത്. അഞ്ച് അംഗങ്ങളുള്ള യു.ഡി.എഫും രണ്ട് അംഗങ്ങളുള്ള ബി.ജെ.പിയും വോട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ രാജിവെച്ച മുൻ പ്രസിഡന്റ് പങ്കെടുക്കാഞ്ഞതിനാൽ ക്വോറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് ബുധനാഴ്ചയിലേക്ക്​ മാറ്റുകയായിരുന്നു. 14 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് ഏഴ്, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.