ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ബോർഡ് നശിപ്പിച്ചു

മല്ലപ്പള്ളി: കല്ലൂപ്പാറ കടമാൻകുളം ആശുപത്രിപ്പടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ദേശീയ പതാകക്കും നാശം വരുത്തി. കഴിഞ്ഞ ആഴ്ച പുനരുദ്ധാരണം നടത്തിയതാണ് കാത്തിരിപ്പ് കേന്ദ്രം. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ചെറിയാൻ മണ്ണഞ്ചേരിയുടെ നേതൃത്വത്തിൽ കേടുപാടുകൾ സംഭവിച്ച മേൽക്കൂര മാറ്റി പുതിയത് സ്ഥാപിച്ചു പെയിന്‍റിങും നടത്തി. വ്യാപാര സ്ഥാപനങ്ങളും മറ്റും ഇല്ലാത്തതിനാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർ മഴയും വെയിലുമേൽക്കാതെ നിൽക്കുന്നതിന് സഹായകരമായിരുന്നു ഈ കാത്തിരിപ്പ് കേന്ദ്രം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ് വായ്പൂര് പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.