പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ഗണിത വിഭാഗം പൂർവ വിദ്യാർഥികളുടെ മെഗാ സംഗമവും സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികാഘോഷവും നടത്തി. ഗണിത വിഭാഗം മുൻ മേധാവി പ്രഫ. പി.സി. ചെറിയാൻ ദേശീയപതാക ഉയർത്തി. മെഗാ സമ്മേളനം ഹൈകോടതി ജഡ്ജു ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉദ്ഘാടനം ചെയ്തു. മാത്തമാറ്റിക്സ് അലുമ്നി അസോസിയേഷൻ പ്രസിഡന്‍റ് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. പ്രഫ. പി.ജെ. കുര്യൻ ഗുരുസ്മരണയും സ്വാഗതസംഘം കൺവീനർ ടി.സി. മാത്യൂസ് ഗുരുസ്മരണ പ്രമേയാവതരണവും നടത്തി. ജോബ് മൈക്കിൾ എം.എൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. കെ. റോയി ജോർജ് മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മർത്തോമ കോളജ് പ്രിൻസിപ്പലും പൂർവ വിദ്യാർഥിയുമായ ഡോ. വർഗീസ് മാത്യു ഗുരുവന്ദനവും ജനറൽ കൺവീനർ കെ.ആർ. അശോക കുമാർ ഗുരുവന്ദന പ്രമേയാവതരണവും നടത്തി. പ്രഫ. അലക്സാണ്ടർ കെ. സാമുവൽ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരായ പൂർവ വിദ്യാർഥികളെ അനുമോദിച്ചു. ആൻ സൂസ തോമസ്, സൂസൻ ജോർജ്, പ്രീതി എൽസി തോമസ്, തോമസ് മാത്യു, പ്രിയ മാത്യു, പി. ലിജിൻ, ഡോ. ജോബ് മത്തായി, റോയ് മാത്യു മണപ്പള്ളിൽ, ജോർജ് തമ്പു, പ്രിയ മാത്യൂസ്, ഹരി, സണ്ണി മാത്യു, മോഹൻ തോപ്പിൽ എന്നിവർ സംസാരിച്ചു. Photo PTL 12 GANITHAM കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ 'ഓർമച്ചെപ്പ് ഒരു ഗണിത സംഗമം' മെഗാ പൂർവ വിദ്യാർഥി സമ്മേളനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.